ഇന്ത്യയുടെ ഏഷ്യാകപ്പിന് മുമ്പുള്ള പരിശീലനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുടെ നെറ്റ് സ്റ്റേഷനിലെ ഒരുപാട് വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. വിരാട് കോഹ്ലിയും രോഹിത് ശർമയും റിഷഭ് പന്തും രവീന്ദ്ര ജഡേജയുമൊക്കെ നെറ്റിൽ ആക്രമണോത്സുകമായിതന്നെ ബാറ്റിംഗ് പരിശീലനങ്ങൾ നടത്തുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. ഇപ്പോൾ മറ്റൊരു കിടിലൻ നെറ്റ് സെഷൻ വീഡിയോയും എത്തിയിട്ടുണ്ട്. വിരാട് കോഹ്ലി ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെ സ്വിച്ച് ഷോട്ട് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
യുഎഇ മൈതാനങ്ങളിൽ സ്പിന്നർമാരെ സെറ്റിലാവാൻ അനുവദിക്കാതിരിക്കേണ്ടത് ഇന്ത്യൻ ബാറ്റർർമാരുടെ ആവശ്യമാണ്. അതിനുള്ള സൂചനകളാണ് കോലിയുടെ പുതിയ പരിശീലന വീഡിയോയിലൂടെ വരുന്നത്. ഇന്ത്യൻ സ്പിന്നർ ചാഹലിനെ ഫുൾ പെർഫെക്ഷനോടെ സ്വിച്ച് ചെയ്യുന്ന കോഹ്ലിയെ വീഡിയോയിൽ കാണാം. നല്ല ടൈമിംഗുള്ള ഷോട്ടായിരുന്നതിനാൽ ബോൾ പെട്ടെന്ന് നെറ്റിലേക്ക് കുതിച്ചു.
ഇന്ത്യയുടെ സപ്പോർട്ടിങ് സ്റ്റാഫുകളും കളിക്കാരുമടക്കം പലരും ഈ ഷോട്ട് കണ്ടു ചിരിച്ചു. ഒരുപക്ഷേ ആദ്യമായിയാവും കോഹ്ലി നെറ്റ്സിൽ ഇത്തരം ഷോട്ട് കളിക്കുന്നത്. കോഹ്ലിയുടെ ഈ സ്വിച്ച് ഹിറ്റ് പലരെയും ഓർമിപ്പിച്ചത് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിനെയാണ്. മാക്സ്വലിന്റെ ഏറ്റവും മികച്ച ഷോർട്ടാണിത്. ഇരുവരും ബാംഗ്ലൂർ ടീമിൽ ഒരുമിച്ചു കളിച്ചതിനാൽതന്നെ അവിടെ നിന്നു ലഭിച്ചതാവും ഈ ഷോട്ട്.
എന്നാണ് ട്വിറ്റർ ഉപഭോക്താക്കൾ പറയുന്നത്. എന്തായാലും വീഡിയോ ട്രെൻഡിങ് ആയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മികച്ച രീതിയിലുള്ള നെറ്റ് സെഷനാണ് വിരാട് കോഹ്ലി നടത്തുന്നത്. വലിയ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിവരുന്ന കോഹ്ലിയുടെ ബാറ്റിൽ നിന്ന് കിടിലൻ ഇനിങ്സുകളാണ് ഇന്ത്യൻ ടീം ഏഷ്യകപ്പിൽ പ്രതീക്ഷിക്കുന്നത്. നാളെയാണ് ഏഷ്യകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക.