ലോകക്രിക്കറ്റ് കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം നാളെ വൈകിട്ട് 7 30നാണ് നടക്കുക. ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങൾ മത്സരത്തിന് മുമ്പുള്ള പരിശീലനങ്ങളിലാണ്. നേരത്തെതന്നെ ഇരുടീമുകളുടെയും നെറ്റ് സെഷൻ വീഡിയോകൾ സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യ മത്സരത്തിൽ ഒരു വമ്പൻ പ്രകടനമാണ് ഇന്ത്യൻ ടീം കാത്തിരിക്കുന്നത്. 2011 ലോകകപ്പിൽ പാകിസ്ഥാനെതിരെ 10 വിക്കറ്റിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യൻ ടീമിന്റെ തിരിച്ചുവരവാണ് ആദ്യമത്സരത്തിലൂടെ എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ പരിശീലന സെഷന്റെ വ്യത്യസ്തമായ ഫോട്ടോകളാണ് ബിസിസിഐ ഇപ്പോൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ട്വിറ്ററിലൂടെ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിന്റെ 10 ചിത്രങ്ങൾ ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്. വിരാട് കോഹ്ലിയും കെ എൽ രാഹുലും അടക്കമുള്ള കളിക്കാരുടെ പരിശീലന ചിത്രങ്ങളാണ് കൂടുതൽ. ഇതിനോടകംതന്നെ ചിത്രങ്ങളും വീഡിയോകളും ആരാധകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിനോടൊപ്പം വിവിധ ബാറ്റർമാരുടെ പരിശീലന വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് ക്യാപ്റ്റൻ രോഹിത് ശർമയും കെഎൽ രാഹുലും വിരാട് കോഹ്ലിയുമടങ്ങുന്ന മുൻനിര തന്നെയാണ് വലിയ പ്രതീക്ഷ. ഇവർ തങ്ങളുടെ കടമ നിർവഹിച്ചാൽ ഫിനിഷിംഗ് ഇന്ത്യയ്ക്ക് എളുപ്പമാകും. കഴിഞ്ഞ ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പ്രധാന പരാജയകാരണം മുൻനിരയുടെ തകർച്ച തന്നെയായിരുന്നു. എന്നാൽ ഇത്തവണ അതുണ്ടാവില്ല എന്നാണ് പ്രതീക്ഷ.
മുൻനിരക്കൊപ്പം സൂര്യകുമാർ യാദവും ഋഷഭ് പന്തുടങ്ങുന്ന മധ്യനിര കൂടി ചേരുന്നതോടെ ഇന്ത്യൻ ടീം ശക്തമാകുന്നു. ഗ്രൂപ്പ് Aയിലെ ആദ്യ മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്നത്. ഇരുടീമുകൾക്കും പുറമേ ഹോങ്കോങാണ് A ഗ്രൂപ്പിലെ മറ്റൊരംഗം.
#TeamIndia train, our cameras go click-click 📸 📸#AsiaCup2022 | #AsiaCup pic.twitter.com/WLGjcSFv4N
— BCCI (@BCCI) August 26, 2022