ക്ലാസ്സ്‌ ഷോട്ടുകൾ കൊണ്ട് വിസ്മയം തീർത്ത ഒരു മാന്ത്രികനുണ്ട് !! ആളെ മനസിലായോ!!

   

ഓരോ ബാറ്റർക്കും ഫോം എന്നത് വ്യത്യസ്തമായികൊണ്ടിരിക്കും. പലർക്കും പല സമയങ്ങളിൽ കൃത്യതയോടെയും സൂക്ഷ്മതയോടെയും കളിക്കാൻ സാധിച്ചെന്നുവരില്ല. എന്നാൽ ക്ലാസ്സ് എന്നത് സ്ഥിരതയുള്ളത് തന്നെയാണ്. ഒരു ക്ലാസ്സ്‌ ബാറ്റർ ഒരിക്കലും തന്റെ കരിയറിൽ പിന്നോട്ടുപോവില്ല. ഏതുസമയത്തും അയാൾക്ക്‌ തന്റെ പ്രതാപകാലത്തിലേക്ക് മടങ്ങിവരാൻ സാധിക്കും. അങ്ങനെ ഇന്ത്യ കണ്ട ഒരു ക്ലാസ്സ്‌ ബാറ്ററാണ് അജിങ്ക്യ രഹാനെ.

   

1988ൽ മഹാരാഷ്ട്രയിലായിരുന്നു അജിങ്ക്യ രഹാനെ ജനിച്ചത്. ചെറുപ്പകാലത്ത് ക്രിക്കറ്റ് കളിച്ച് തുടങ്ങിയെങ്കിലും തന്റെ പതിനേഴാം വയസ്സിലാണ് രഹാനെ കൃത്യമായി പരിശീലനങ്ങൾ ആരംഭിച്ചത്. മുൻ ഇന്ത്യൻ ബാറ്റർ പ്രവീൺ ആമ്രയിരുന്നു രഹനെയുടെ കോച്ച്. അദ്ദേഹത്തിന്റെ പാഠവങ്ങൾ ഉൾക്കൊണ്ടാണ് രഹാനെ ഇന്ത്യയുടെ അണ്ടർ 19 ടീമിലെത്തിയത്.

   

അണ്ടർ 19 ടീമിലെയും ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച ബാറ്റിംഗ് പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2011ലാണ് രഹാനെയ്ക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിക്കുന്നത്. എന്നിരുന്നാലും അത്ര മികച്ച തുടക്കമായിരുന്നില്ല രഹാനെയുടെ കരിയറിന് ലഭിച്ചത്. എന്നാൽ പതിയെ രഹാനെ ഇന്ത്യൻ ടീമിന്റെ ഘടകമായി മാറി. പലപ്പോഴും ലിമിറ്റഡ് ഓവർ ക്രിക്കറ്റിനേക്കാളും രഹാനെയ്ക്ക് യോജിച്ചത് ടെസ്റ്റ് ക്രിക്കറ്റ് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗ് അങ്ങനെതന്നെയായിരുന്നു. 2020- 2021ലെ ബോർഡർ ഗവാസ്‌കർ ട്രോഫിയടക്കം പല പരമ്പരകളും ക്യാപ്റ്റനായി തന്നെ രഹാനെ ഇന്ത്യയ്ക്ക് നേടി കൊടുത്തിട്ടുണ്ട്.

   

ആഭ്യന്തരക്രിക്കറ്റിൽ മുംബൈയ്ക്കായാണ് രഹാനെ കളിച്ചുതുടങ്ങിയത്. പിന്നീട് ഐപിഎല്ലിൽ രാജസ്ഥാൻ,പൂനെ, ഡൽഹി,കൊൽക്കത്ത ടീമുകൾക്കയും രഹാനെ കളിച്ചു. ഇന്ത്യയ്ക്കായി 82 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4931 റൺസും 90 ഏകദിനങ്ങളിൽ നിന്ന് 2962 റൺസും രഹാനെ നേടി. 20 ട്വന്റി20 കളിൽ നിന്ന് 375 റൺസും രഹാനെയുടെ സംഭാവനയാണ്. എന്തായാലും രഹാനയുടെ വമ്പൻ മടങ്ങിവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *