അശ്വിനെ തൂക്കിയടിച്ച് ഹിറ്റ്മാന്റെ ആറാട്ട്!! പാകിസ്താനെ പഞ്ഞിക്കിടാൻ ഹിറ്റ്മാൻ റെഡി !! വീഡിയോ നോക്ക്

   

ഏഷ്യാകപ്പിനുമുമ്പ് അടിച്ചുതകർത്ത് രോഹിത് ശർമയും. കഴിഞ്ഞദിവസം ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി, രവീന്ദ്ര ജഡേജയെ നെറ്റ്സിൽ അടിച്ചുതൂക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. കോഹ്ലിയ്ക്ക് ശേഷം രോഹിത് ശർമയുടെ നെറ്റ് സെഷന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്ത്യയുടെ സ്പിന്നർമാരായ രവീന്ദ്ര ജഡേജയെയും രവിചന്ദ്രൻ അശ്വിനെയും തലങ്ങും വിലങ്ങും പായിക്കുകയാണ് ഹിറ്റ്മാൻ.

   

അശ്വിന്റെയും ജഡേജയുടെയും തലയ്ക്കുമുകളിലൂടെ ഹിറ്റ്മാൻ ബോൾ പറത്തുന്ന കാഴ്ചയാണ് വീഡിയോയുടെ ഉള്ളടക്കം. 2 സ്പിന്നർമാർക്കെതിരെയും വളരെ മികച്ച ഫ്ലോയിൽ തന്നെയാണ് രോഹിത് അടിച്ചുതൂക്കിയത്. ഇതിൽ ഏറ്റവും മികച്ച ഷോട്ട് അശ്വിന്റെ പന്തിൽ മുൻപോട്ടിറങ്ങി സ്ട്രൈറ് ഉയർത്തിയടിച്ചതായിരുന്നു. ഈ മാസം 28ന് പാകിസ്താനെതിരെ നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്നോടിയായാണ് ഇന്ത്യൻ താരങ്ങൾ നെറ്റ് പ്രാക്ടീസിന് ഇറങ്ങിയത്.

   

ലെഗ് സ്പിന്നർമാർക്കെതിരെയും ഇടംകയ്യൻ സീം ബോളർമാർക്കെതിരെയുമുള്ള രോഹിത്തിന്റെ ബലഹീനതകൾ നേരത്തെ തന്നെ ചർച്ചയായിരുന്നു. അതിനാൽതന്നെ രോഹിത് അകാര്യങ്ങളാണ് നെറ്റ് സെഷനിൽ കൂടുതൽ ശ്രദ്ധിച്ചത്. സ്പിന്നർമാർക്ക് പുറമേ ഇന്ത്യയുടെ സീമർ അർഷദീപ് സിംഗിനെ നേരിടുന്ന രോഹിത് ശർമയെയും നമുക്ക് വീഡിയോയിൽ കാണാനാവും. കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ പാകിസ്ഥാൻ ഇടംകയ്യൻ പേസർ ഷാഹിൻ അഫ്രീദിയുടെ ബോളിൽ രോഹിത്തിന്റെ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു.

   

എന്നാൽ ഇത്തവണ അഫ്രീദി ഇല്ലാത്ത സാഹചര്യത്തിലും കൂടുതൽ പരിശീലനത്തിൽ തന്നെയാണ് രോഹിത്. ലോകം കണ്ട മികച്ച പേസ് ബൗളർമാരാണ് ഏഷ്യാകപ്പിൽ ഇത്തവണ പാകിസ്ഥാന്റെശക്തി. പാക്ക് ബൗളിങ്ങിനെ ഇന്ത്യൻ ബാറ്റർമാൻ എങ്ങനെ നേരിടും എന്നത് തന്നെയാണ് ഏഷ്യകപ്പിലെ ഏറ്റവും വലിയ ആകാംഷയും. എന്തായാലും എല്ലാത്തിനുമുള്ള ഉത്തരം ഓഗസ്റ്റ് 28ന് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *