2022ലെ ഏഷ്യാകപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ് വിരാട് കോഹ്ലിയുടെ ഫോം. സമീപകാലത്ത് ഫോം കണ്ടെത്താൻ വളരെയധികം വിഷമിക്കുന്ന കോഹ്ലിയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ഒന്നായി ഇത്തവണത്തെ ഏഷ്യകപ്പ് മാറിയിട്ടുണ്ട്. ഇന്ത്യയുടെ വിൻഡീസിനെതിരായ പര്യടനത്തിൽ നിന്നും, സിംബാബ്വെക്കെതിരായ പര്യടനത്തിൽ നിന്നും വിരാട് കോഹ്‌ലിക്ക് ഇന്ത്യ വിശ്രമമനുവദിച്ചത് ഏഷ്യാകപ്പിൽ കൂടുതലായി ശ്രദ്ധചെലുത്താനായിരുന്നു. അതിനുള്ള ആദ്യ സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയുടെ നെറ്റ് പരിശീലനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. നെറ്റ്സിൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെറിഞ്ഞ ബോൾ മൈതാനത്തിന് പുറത്തേക്ക് അടിച്ചുതൂക്കുന്ന കോഹ്ലിയെയാണ് വീഡിയോയിൽ കാണുന്നത്. പലരും ഇത് കോഹ്ലിയുടെ തിരിച്ചുവരവാണ് എന്ന രീതിയിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
28ന് നടക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായിട്ടാണ് ഇന്ത്യ നെറ്റ് പ്രാക്ടീസിന് എത്തിയത്. ദുബായിൽ ഐസിസി അക്കാദമിയിലാണ് ഇന്ത്യയുടെ നെറ്റ് സെഷൻ നടന്നത്. തന്റെ 100ആം മത്സരത്തിന് മുന്നോടിയായി ഒരുപാട് സമയം വിരാട് കോഹ്ലി നെറ്റ്സിൽ ചെലവഴിച്ചിരുന്നു. തന്റെ വീക്നെസ്സുകൾ കൃത്യമായി മനസ്സിലാക്കി ഒരു തിരിച്ചുവരവിന് തന്നെയാണ് വിരാട് ശ്രമിക്കുന്നത്.
“ഞാനിപ്പോൾ എങ്ങനെയാണ് കളിക്കുന്നത് എന്ന് എനിക്കറിയാം ഇങ്ങനെ ഒത്തിരിനാൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരാനാവില്ല എന്ന ബോധ്യം എനിക്കുണ്ട്. എല്ലാത്തരം ബോളർമാരെയും എല്ലാത്തരത്തിലും നേരിട്ട് മുന്നോട്ട് പോകാൻ തന്നെയാണ് ശ്രമിക്കുന്നത്. അതിനാൽതന്നെ ഇതെനിക്ക് കൂടുതൽ എളുപ്പമാണ്.” വിരാട് കോഹ്ലി തന്റെ പ്രതിസന്ധികളെക്കുറിച്ച് കഴിഞ്ഞദിവസം പറയുകയുണ്ടായി.
This Shot after ages 🥶🚀@imVkohli
.
.
.
.#AsiaCup2022#ViratKohli𓃵 #ViratKohli pic.twitter.com/IDjxP1ZiCZ— Gaurav Agarwal (@GauravA1802) August 25, 2022