ഒരു ബോളിംഗ് ആക്ഷൻ ഒരു സമൂഹത്തെ കൊണ്ട് അനുകരിപ്പിച്ചവൻ! ആരാണിയാളെന്ന് അറിയുമോ?

   

എല്ലാവരും കുട്ടിക്കാലത്ത് തങ്ങളുടെ പ്രിയ കളിക്കാരുടെ ബോളിംഗ്-ബാറ്റിങ് ആക്ഷനുകൾ അനുകരിക്കാറുണ്ട്. താരങ്ങളോടുള്ള ഇഷ്ടമോ അല്ലെങ്കിൽ അവരിലുള്ള എന്തെങ്കിലും പ്രത്യേകതയോ ആവാം ഈ അനുകരണത്തിന് കാരണം. എന്നാൽ കുട്ടിക്കാലത്ത് എല്ലാവരും അനുകരിക്കാൻ ശ്രമിക്കുന്ന ഒരു ബോളിംഗ് സ്റ്റൈൽ ഉണ്ടായിരുന്നു. ആദ്യ ചിന്തയിൽ ഹാസ്യാത്മകമെന്ന് തോന്നുന്ന, എന്നാൽ എല്ലാ ബാറ്റർമാരെയും കുഴപ്പിക്കുന്ന ഒരു ബോളിംഗ് രീതി. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറായി ആ ബോളർ മാറിയ കഥയാണ് ഹർഭജന്റേത്.

   

1980ൽ പഞ്ചാബിലായിരുന്നു ഹർഭജൻ സിംഗ് ജനിച്ചത്. ചെറുപ്പത്തിൽതന്നെ കുടുംബം എന്നതിലേക്ക് ഹർഭജൻ ഇഴുകിചേർന്നിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ഹർഭജനെ ഒരു ക്രിക്കറ്ററാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആദ്യമൊരു മികച്ച ബാറ്ററാക്കി ഹർഭജനെ മാറ്റാനായിരുന്നു പരിശീലനങ്ങൾ നൽകിയത്. എന്നാൽ പിന്നീട് ഭാജി ഒരു സ്പിന്നറായി. തന്റെ 18ആം വയസ്സിലാണ് ഹർഭജൻ ഇന്ത്യക്കായി അരങ്ങേറ്റമത്സരം കളിച്ചത്.

   

ഇന്ത്യൻ ടീമിലെത്തിയ ശേഷം ഒരുപാട് പ്രശ്നങ്ങൾ ഹർഭജനെ തേടിയെത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്ന് ഹർഭജന്റെ ബോളിംഗ് രീതിയായിരുന്നു. ഹർഭജന്റെ ബോളിൽ സ്റ്റൈലിലെ നിയമവ്യവസ്ഥയെ കുറിച്ച് അന്വേഷണങ്ങൾ ആരംഭിച്ചതോടെ കരിയർ ഇല്ലാത്തവൻ തുടങ്ങി. എന്നാൽ 2001ൽ ഇന്ത്യയുടെ സ്പിന്നർ അനിൽ കുംബ്ലെയ്ക്ക് പരിക്ക് പറ്റിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ ഗാംഗുലി ഭാജിയെ ടീമിലേക്ക് ക്ഷണിച്ചു. ശേഷം ഹർഭജൻ ഇന്ത്യക്കായി വിക്കറ്റുകൾ കൊയ്യുന്ന കാഴ്ചയാണ് കണ്ടത്. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളെ തങ്ങളുടെ പ്രതാപകാലത്ത് വിറപ്പിച്ച ചരിത്രംപോലും ഭാജിക്കുണ്ട്.

   

ഇന്ത്യക്കായി 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 417 വിക്കറ്റുകളും, 236 ഏകദിനങ്ങളിൽ നിന്ന് 269 വിക്കറ്റുകളും ഹർഭജൻ നേടി. 28 ട്വന്റി20കളിൽ നിന്ന് 25 വിക്കറ്റുകളും ഹർഭജൻ പേരിൽ ചേർത്തു. ആഭ്യന്തരക്രിക്കറ്റിൽ പഞ്ചാബ്, മുംബൈ, ചെന്നൈ, കൊൽക്കത്ത ടീമുകൾക്കായി ഹർഭജൻ കളിച്ചു. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാൽ ഒരു ഇതിഹാസ സ്പിന്നർ തന്നെയാണ് ഹർഭജൻ സിംഗ്.

Leave a Reply

Your email address will not be published. Required fields are marked *