അവസരങ്ങൾ പിന്നിലേക്ക് അകറ്റിയപ്പോൾ അവന് മുന്നിലേക്ക് വന്നു!! സഞ്ജുവിനെ പ്രശംസിച്ച് മുൻ താരം

   

രണ്ടാം ഏകദിനത്തിൽ നിർണായകമായ ഒന്ന് സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് പ്രകടനമായിരുന്നു. സിംബാബ്‌വെയുടെ 3 കിടിലൻ ബാറ്റർമാരെയാണ് സഞ്ജു കിടിലൻ ക്യാച്ചുകളിലൂടെ പുറത്താക്കിയത്. ശേഷം ബാറ്റ് കൊണ്ടും സഞ്ജു തന്റെ പ്രകടനം തുടർന്നു. ഇന്ത്യയെ മത്സരം വിജയിപ്പിച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ പ്രശംസിച്ച് ഒരുപാട് മുൻ ഇന്ത്യൻ ക്രിക്കറ്റർമാർ എത്തിയിട്ടുണ്ട്. തന്റെ അവസരം നന്നായി ഉപയോഗിച്ച സഞ്ജുവിന് ആശംസകളുമായി ഇപ്പോൾ എത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയാണ്.

   

“സഞ്ജുവിനെ കയ്യടികളോടെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇതൊരു തത്വമായി ഉൾക്കൊള്ളേണ്ട കാര്യമാണ്. എപ്പോഴൊക്കെ അവസരങ്ങൾ നമുക്ക് ലഭിക്കുമെന്നറിയില്ല. പക്ഷെ അങ്ങനെ ഒരു അവസരം ലഭിക്കുമ്പോൾ നമ്മളായിരിക്കണം ആദ്യത്തെ ഓപ്ഷൻ. സഞ്ജു ഇപ്പോൾ ചെയ്യുന്നതും അതാണ്.”- ആകാശ് ചോപ്ര പറയുന്നു.

   

“ഇതുവരെ സഞ്ജുവിന് വളരെ ചെറിയ അവസരങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ രണ്ടു തരം ചിന്തകളുണ്ട്. ഒന്ന്, കിട്ടിയ നല്ല ചാൻസുകൾ വിനിയോഗിക്കാൻ അവന് സാധിച്ചിട്ടില്ല. അതിനാൽ കുറച്ച് അവസരങ്ങളെ സഞ്ജുവിനെ തേടിവന്നുള്ളൂ. രണ്ട്, നമ്മൾ തുടർച്ചയായി സഞ്ജുവിന് അവസരങ്ങൾ നൽകിയാൽ മാത്രമേ അത് അവനെ ഉപയോഗിക്കാൻ സാധിക്കുമോ ഇല്ലയോ എന്ന് തിരിച്ചറിയാൻ പറ്റൂ.” ചോപ്ര കൂട്ടിച്ചേർത്തു.

   

ഇതുവരെ ഇന്ത്യൻ ടീമിനായി സഞ്ജു വെറും 6 ഏകദിന മത്സരങ്ങളും 16 ട്വന്റി20 മത്സരങ്ങളും മാത്രമേ കളിച്ചിട്ടുള്ളൂ. എന്നിരുന്നാലും ഏകദിന മത്സരങ്ങളിൽ 53.66 ആണ് സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി. ട്വന്റി20യിൽ ബാറ്റിംഗ് അവസരങ്ങൾ കുറച്ചുമാത്രം ലഭിച്ച സഞ്ജുവിന് 21.14 ആണ് ശരാശരി. ഇതിനോടകം തന്നെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകാതിരിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇപ്പോഴും മധ്യനിരയിൽ തന്നെയാണ് സഞ്ജു ബാറ്റിംഗിനിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *