ആരാധകരെ ശാന്തരാകുവിൻ!! സഞ്ജു വക ആകാശപറവ ഫിനിഷിങ് ഷോട്ട്!! ധോണിയെപ്പോൽ വീഡിയോ കാണാം

   

ലോകത്താകമാനം ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റർമാർ ഒരുപാടുണ്ട്. ധോണിയും സച്ചിനുമൊക്കെ ലോകത്തിന്റെ ഏത് കോണിൽ കളിക്കാനിറങ്ങിയാലും ആവേശം അണപൊട്ടുന്ന ആരവങ്ങളാണ് ഗാലറികളിൽ ഉണ്ടാവാറുള്ളത്. അതേ സാഹചര്യമാണ് ഇപ്പോൾ സഞ്ജു സാംസണും. ലോകത്താകമാനം ആരാധകരുള്ള നിലവിലെ ചുരുക്കം ചില ക്രിക്കറ്റർമാരിൽ ഒരാളാണ് സഞ്ജു. ടോസ് സമയത്ത് സഞ്ജുവിന്റെ പേര് പറയുമ്പോൾ പ്രകമ്പനം കൊള്ളുന്ന ഗാലറികളും, സഞ്ജു ക്രീസിൽ എത്തുമ്പോൾ നിലയ്ക്കാത്ത ആരവങ്ങളുമൊക്കെ അയാളുടെ ജനപ്രീതി വിളിച്ചോതുന്നു.

   

ഇതേരീതിയിലുള്ള ഒരു സംഭവമായിരുന്നു ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും ഉണ്ടായത്. മത്സരം നടന്നത് അങ്ങ് ഹരാരെ സ്പോർട്സ് ക്ലബ്ബിലാണെങ്കിലും സഞ്ജു ആരാധകർ അരങ്ങേറ്റം ആവേശത്തിലായിരുന്നു. സിംബാബ്വെയ്ക്കെതിരെ ജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ ആരാധകർ “സഞ്ജു സഞ്ജു” എന്ന ആർപ്പുവിളിയിൽ മുഴുകി. ഒരു സിക്സറോടുകൂടിയ ഫിനിഷിങ്ങായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. ആ പ്രതീക്ഷ ഒട്ടുംതന്നെ തെറ്റിച്ചില്ല സഞ്ജു. നല്ല ഒന്നാന്തരം ഒരു സിക്സർ പായിച്ച് സഞ്ജു തന്റെ ആരാധകരെ തൃപ്തിപ്പെടുത്തി.

   

സാമൂഹ്യ മാധ്യമങ്ങളിലടക്കം ഈ വീഡിയോ വൈറലായി. സഞ്ജുവിന്റെ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോലും ഈ വീഡിയോ ഷെയർ ചെയ്യുകയുണ്ടായി. എന്തായാലും ആരാധകവൃന്തങ്ങളുടെ നടുവിൽ പുഞ്ചിരിയോടെ സിക്സറടിച്ച് സഞ്ജു മത്സരത്തിലും തീയായി മാറി.

   

162 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മത്സരത്തിൽ 97 ന് 4 എന്ന നിലയിൽ പരുങ്ങലിലായിരുന്നു. അവിടെനിന്നാണ് സഞ്ജു ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്. മത്സരത്തിൽ 43 റൺസ് നേടുകയും 3 കിടിലൻ ക്യാച്ചുകൾ സ്വന്തമാക്കുകയും ചെയ്ത സഞ്ജുവാണ് പ്ലെയർ ഓഫ് ദി മാച്ച്. ഈ മത്സരം വിജയിച്ചതോടെ സിംബാബ്വെയ്ക്കെതിരായ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *