കഴുകനെപ്പോലെ റാഞ്ചിയെടുത്ത് ബ്രോഡ്!! ഇജ്ജാതി ക്യാച്ച്.. വീഡിയോ കാണാം

   

പലപ്പോഴും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച കളിക്കാരനാണ് ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ്. അരങ്ങേറ്റസമയത്ത് സ്ഥിരം തല്ലുകൊള്ളിയായിരുന്ന ബ്രോഡ് പിന്നീട് തന്റെ ബോളിങ്ങിൽ വലിയ രീതിയിൽ മികവുകാട്ടിയിരുന്നു. അങ്ങനെ ജെയിംസ് ആൻഡേഴ്സനോടൊപ്പം ഇംഗ്ലണ്ടിന്റെ സ്ഥിരം ടെസ്റ്റ് ബോളറായി ബ്രോഡ് മാറി. ഇപ്പോൾ ഒരു അസാധ്യ ക്യാച്ച് സ്വന്തമാക്കിയാണ് ബ്രോഡ് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.

   

ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു ബ്രോഡിന്റെ അത്ഭുത കാഴ്ച പിറന്നത്. കാഗിസോ റബാടയാണ് ഈ തകർപ്പൻ ക്യാച്ചിലൂടെ പുറത്തായത്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 78ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഇംഗ്ലണ്ടിന്റെ മാറ്റി പോട്ട്സ് എറിഞ്ഞ ബോൾ ഷോട്ട് പിച്ചായിരുന്നു. റബാഡ അത് തന്നെക്കൊണ്ടാവും വിധം തൂക്കിയടിച്ചു. മിഡ്‌ ഓഫീന് മുകളിലൂടെ പറന്ന ബോൾ ഒറ്റച്ചാട്ടത്തിന് ബ്രോഡ് കൈപ്പിടിയിലൊതുക്കുകയും ചെയ്തു.

   

ഇംഗ്ലണ്ട് കളിക്കാർ വിക്കറ്റ് ലഭിച്ചതിന്റെ ആഘോഷം ആരംഭിച്ചത്, ബോൾ എറിഞ്ഞ മാറ്റി പൊട്ട്സിന് തന്നെ അത്ഭുതമായിരുന്നു. കമന്റെറ്റർമാർ പോലും വിചാരിച്ചിരുന്നത് ബോൾ ബ്രോഡിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് കുതിക്കും എന്നായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഒരുപാട് പ്രശംസകൾ ഈ ക്യാച്ചിന് ലഭിച്ചിട്ടുണ്ട്. മുപ്പത്തിയാറാം വയസ്സിൽ എങ്ങനെയാണ് താങ്കൾക്ക് ഇത്തരം ക്യാച്ചുകൾ സാധ്യമാകുന്നത് എന്ന ചോദ്യമാണ് സാമൂഹ്യമാധ്യമങ്ങളിൽ വരുന്നത്.

   

മത്സരത്തിൽ മറ്റുചില റെക്കോർഡുകളും ബ്രോഡ് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് മത്സരത്തിൽ ഒരു ഗ്രൗണ്ടിൽ 100 വിക്കറ്റുകൾ നേടിയ രണ്ടാമത്തെ ഇംഗ്ലണ്ട് ബോളറായി ബ്രോഡ് മാറി. ലോർഡ്സിൽ 100 വിക്കറ്റുകൾ നേടിയാണ് ബ്രോഡ് ഈ നേട്ടം കൈവരിച്ചത്. നേരത്തെ ജെയിംസ് ആൻഡേഴ്സൺ ലോർഡ്സിൽ 100 വിക്കറ്റുകൾ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *