ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ ഒരു വിപ്ലവമായി മാറാൻ പോകുന്ന ടൂർണമെന്റാണ് CSA T20 ലീഗ്. 2013 ആദ്യം നടക്കാനിരിക്കുന്ന ടൂർണമെന്റിൽ 6 ഐപിഎൽ ഫ്രാഞ്ചൈസികളാണ് ടീം സ്വന്തമാക്കിയിരിക്കുന്നത്. ഹൈദരാബാദ്, ലക്ക്നൗ, രാജസ്ഥാൻ ചെന്നൈ, മുംബൈ, ഡൽഹി എന്നീ ഫ്രാഞ്ചൈസികളാണ് ടൂർണമെന്റിലെ ടീം ഉടമസ്ഥർ. ടൂർണമെന്റ് ലേലം ആരംഭിക്കുന്നതിനു മുമ്പായി എല്ലാ ടീമുകൾക്കും അഞ്ച് കളിക്കാരെ സൈൻ ചെയ്യാനുള്ള അനുമതി നൽകിയിരുന്നു. അവരുടെ റിക്രൂട്ട്മെന്റുകൾ നോക്കാം.
MI CapeTown – റാഷിദ് ഖാൻ, കാഗിസോ റബാഡ, ലിയാം ലിവിങ്സ്റ്റൺ, സാം കറൺ, ഡിവാൾഡ് ബ്രെവിസ്
Jo-Burg Super Kings – ഫാഫ് ഡുപ്ലെസിസ്, മൊയിൻ അലി, മഹിഷ് തീക്ഷണ, റൊമാറിയോ ഷെപ്പെർഡ്, ജെറാൾഡ് കോഏറ്റ്സി
Paarl Royals – ജോസ് ബട്ട്ലർ, ഡേവിഡ് മില്ലർ, ഓബെഡ് മക്കോയ്, ബോഷ്
Pretoria Capitals – ആൻറിച്ച് നോർച്ചെ, മിഖായേൽ പ്രട്ടോറിയസ്
RPSG Durban – ജേസൻ ഹോൾഡർ, ക്വിന്റൻ ഡീകോക്, കൈൽ മേയേഴ്സ്, റീസി ടോപ്ലീ, സുബ്ര്യൻ
Sunrisers Eastern Cape – എയ്ഡൻ മാർക്രം, ബാട്ട്മാൻ
2023 ജനുവരിയിലാണ് സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റ് നിശ്ചയിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ ഫൈനൽ ഫെബ്രുവരിയിലാണ് നടക്കുക. ഈ ടൂർണമെന്റ് ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗിന്റെയും യുഎഇ ട്വന്റി20 ലീഗിന്റെയും ബംഗ്ലാദേശ് ട്വന്റി20 ലീഗിന്റെയും അതേ സമയത്തുതന്നെയാണ് നടക്കുക. സെപ്റ്റംബർ മാസത്തിലാണ് ലീഗിന്റെ ലേലം നിശ്ചയിച്ചിരിക്കുന്നത്.