ഗില്ലും സഞ്ജുവും ആയിരിക്കില്ല!! ഇന്ത്യയുടെ ഓപ്പണറാവുന്നത് ഇവൻ!! റോബിൻ ഉത്തപ്പ

   

സിംബാബ്വെക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ഇന്ന് ആരംഭിക്കുകയാണ്. കെ എൽ രാഹുൽ ക്യാപ്റ്റനായുള്ള ഇന്ത്യൻ സ്ക്വാഡിൽ പ്രധാനമായും യുവതാരങ്ങളാണ് അണിനിരക്കുന്നത്. ടീമിലെ പലതാരങ്ങളുടെയും ബാറ്റിംഗ് പൊസിഷനടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുകയാണ്. ഇന്ത്യയുടെ ഓപ്പണറായി ശുഭമാൻ ഗിൽ എത്തില്ല എന്നാണ് ഇന്ത്യൻ താരം റോബിൻ ഉത്തപ്പ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. വിൻഡീസിനെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും സിംബാബ്‌വെ പര്യടനത്തിൽ ശിഖർ ധവാനും കെ രാഹുലും ഓപ്പണറാവും എന്ന് ഉത്തപ്പ പറയുന്നു.

   

ഇതോടൊപ്പം ശുഭമാൻ ഗിൽ പരമ്പരയിലെ മൂന്നാം നമ്പറിൽ കളിക്കുമെന്നാണ് ഉത്തപ്പയുടെ പക്ഷം. “ഈ പരമ്പരയിൽ ഗിൽ ഓപ്പണറാവാൻ സാധ്യതയില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അയാൾ മൂന്നാം നമ്പറിൽ കളിക്കാനാണ് സാധ്യത. വിൻഡീസിനെതിരെ മികച്ച പ്രകടനമാണ് ഗിൽ കാഴ്ചവച്ചത്. എന്നാൽ ഇവിടെ ടീം മാനേജ്മെന്റ് ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ബാറ്റിംഗ് പൊസിഷനുകൾ നിശ്ചയിക്കുന്നത്.

   

അതിൽ ഒന്ന് വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പാണ്, മറ്റൊന്ന് 50 ഓവർ ലോകകപ്പും” – ഉത്തപ്പ പറയുന്നു. “എന്നെ സംബന്ധിച്ച് കെഎൽ രാഹുലും ശിഖർ ധവാനും ഇന്ത്യക്കായി ഓപ്പൺ ചെയ്യും എന്നാണ് തോന്നുന്നത്. കാരണം രാഹുൽ ഒരു 90 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കളിക്കുന്നത്. അതിനാൽതന്നെ പരമ്പരയിലൂടെ രാഹുൽ ഫോം കണ്ടെത്തേണ്ടത് ഇന്ത്യയുടെ ആവശ്യം തന്നെയാണ്.”- ഉത്തപ്പ കൂട്ടിച്ചേർത്തു.

   

വിൻഡീസിനെതിരായ ഏകദിനപരമ്പരയിലെ ഓപ്പണറായി മികച്ച പ്രകടനമാണ് ശുഭമാൻ ഗിൽ കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ 64, 43, 98 എന്നിങ്ങനെയായിരുന്നു ഗിൽ നേടിയത്. എന്നിരുന്നാലും രാഹുൽ തിരിച്ചുവരുമ്പോൾ ധവാൻ തന്നെ ഓപ്പണിങ് പാർട്ണറായി വരാനാണ് സാധ്യത. തുടക്കത്തിൽ രാഹുൽ സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യയുടെ സ്‌ക്വാഡിൽ ഉണ്ടായിരുന്നില്ല. പിന്നീടാണ് അദ്ദേഹം കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *