ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരുടെ ടൂർണ്ണമെന്റാണ് ഏഷ്യാകപ്പ്. പല കളിക്കാരും ഏഷ്യാകപ്പിൽ തങ്ങളുടെ പ്രൗഡി വർധിപ്പിക്കുകയും വലിയ പ്രചാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. 2018ലായിരുന്നു ഏഷ്യാകപ്പ് അവസാനമായി നടന്നത്. 2022 ഏഷ്യാകപ്പിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ 2018ലെ ക്രിക്കറ്റർമാറിൽ ചിലർ ഇത്തവണയില്ല. അവരെ നമുക്ക് നോക്കാം.
1. എം എസ് ധോണി
2018ലെ ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലാദേശിനെതിരെ നിർണായകമായ 36 റൺസ് ധോണി നേടിയിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് ധോണി ഒരു പ്രധാന പങ്കുവഹിക്കുകയും ചെയ്തു. കൂടാതെ ധോണി 2019 ലെ ഏകദിനലോകകപ്പിലും കളിക്കുകയുണ്ടായി. എന്നാൽ 2020 ഓഗസ്റ്റ് 15ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. അതിനാൽ തന്നെ ഈ ഏഷ്യാകപ്പിലെ ഏറ്റവും വലിയ നഷ്ടം തന്നെയാണ് എംഎസ് ധോണി.
2. ലസിത് മലിംഗ
2018ലെ ഏഷ്യാകപ്പ് ശ്രീലങ്കയെ സംബന്ധിച്ച് ഒരു ഇരുണ്ട അധ്യായമായിരുന്നു. പരിചയസമ്പന്നത തീരെയില്ലാതിരുന്ന ടീം ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താക്കുകയും ചെയ്തു. എന്നാൽ അന്നത്തെ ശ്രീലങ്കയുടെ നിറസാന്നിധ്യമായിരുന്നു സ്റ്റാർ ബോളർ ലസിത് മലിംഗ. 2021ൽ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും മലിംഗ വിരമിച്ചതോടെ ഈ ഏഷ്യാകപ്പിന്റെ മറ്റൊരു നഷ്ടമായി മാറി.
3. ഷൊഐബ് മാലിക്
ഇന്ത്യക്കാർ പോലും ഇഷ്ടപ്പെടുന്ന ഒരു പാകിസ്ഥാൻകാരൻ. അതായിരുന്നു ഷുഐബ് മാലിക്ക്. 2018 ഏഷ്യാകപ്പിൽ പാകിസ്ഥാനായി ഏറ്റവുമധികം റൺസ് നേടിയത് മാലിക്കായിരുന്നു. എന്നാൽ പാകിസ്ഥാൻ മാനേജ്മെന്റ് കൂടുതലായി യുവതാരങ്ങളിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങിയതോടെ മാലിക് ടീമിന് വെളിയിലായി. എന്നാൽ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് മാലിക് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല.