പൂജാരയുടെ 2.0 വേർഷൻ കണ്ട് ഞെട്ടി ഇംഗ്ലണ്ടുകാർ!!! അടിയോടടി, തൂക്കിയടി

   

തന്റെ ബാറ്റിങ് ശൈലി കൊണ്ട് ഇന്ത്യൻ ടീമിൽ കളിച്ചപ്പോൾ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന കളിക്കാരനാണ് ചേതേശ്വർ പുജാര. പതിഞ്ഞ താളത്തിലുള്ള പൂജാരയുടെ ബാറ്റിംഗ് ശൈലി ടെസ്റ്റ് ബാറ്റർ എന്ന പേരുപോലും പൂജാരയ്ക്ക് നൽകുകയുണ്ടായി. എന്നാൽ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ പൂജാരയുടെ മറ്റൊരു മുഖമാണ് ലോകക്രിക്കറ്റ് ആരാധകർ കാണുന്നത്. തെല്ലും ഭയമില്ലാതെ ബൗളർമാരെ തലങ്ങും വിലങ്ങും പായിക്കുന്ന പുജാര സറി ടീമിനെതിരെ ഒരു തട്ടുപൊളിപ്പൻ സെഞ്ചുറിയാണ് കഴിഞ്ഞദിവസം അടിച്ചുകൂട്ടിയത്.

   

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി സെഞ്ചുറികൾ നേടിയാണ് പൂജാര ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. സറിക്കെതിരായ മത്സരത്തിൽ കേവലം 131 പന്തുകളിൽ നിന്ന് 174 റൺസാണ് പൂജാര അടിച്ചുകൂട്ടിയത്. ഇതിൽ 20 ബൗണ്ടറികളും അഞ്ചു സിക്സറും ഉൾപ്പെട്ടു. മത്സരത്തിൽ 103 പന്തുകളിലായിരുന്നു പൂജാര തന്റെ സെഞ്ചുറി പൂർത്തീകരിച്ചത്.

   

ശേഷം അടുത്ത 27 പന്തുകളിൽ 74 റൺസാണ് പൂജാര നേടിയത്. പൂജാരയുടെ മികവിൽ ആദ്യം ബാറ്റുചെയ്ത സസക്സ് ടീം 378 റൺസും നേടുകയുണ്ടായി. വാർവിക്ഷയറിനെതിരായ കഴിഞ്ഞ മത്സരത്തിലും പുജാര തന്റെ ഉഗ്രഭാവം പുറത്തെടുത്തിരുന്നു. കേവലം 79 പന്തുകളിൽ നിന്ന് 107 റൺസായിരുന്നു പൂജാര മത്സരത്തിൽ നേടിയത്. ഇതുവരെ സസെക്സ് ടീമിനായി 8 ഏകദിന മത്സരങ്ങളിൽ നിന്ന്.

   

109 റൺസ് ശരാശരിയിൽ 1,094 റൺസാണ് പൂജാര നേടിയിട്ടുള്ളത്. 2022 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിൽ ആർക്കും വേണ്ടാത്ത അൺസോൾഡ് ആയതിനുശേഷമായിരുന്നു പുജാര സസെക്സ് ടീമിനൊപ്പം കളിക്കാൻ ആരംഭിച്ചത്. അതിനുശേഷം ശേഷം മികച്ച പ്രകടനങ്ങളാണ് പൂജാരയിൽ നിന്നും ഉണ്ടായിട്ടുള്ളത്. എന്തായാലും ഇപ്പോൾ സസ്സെക്സ് ടീമിന്റെ നട്ടെല്ലാണ് പുജാര.

Leave a Reply

Your email address will not be published. Required fields are marked *