പാകിസ്താന്റെ അടിവേരിളക്കിയ ധോണിയുടെ ആ തന്ത്രം!! ഹർഭജൻ വെറും ആയുധം!! ധോണി മാജിക് നോക്ക്

   

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു 2011ലെ 50 ഓവർ ലോകകപ്പ്. 28 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യൻ മണ്ണിലേക്ക് ലോകകപ്പ് കിരീടം എത്തിയപ്പോൾ ഉയർന്ന് പാറിയത് എം എസ് ധോണിയുടെയും കൂട്ടരുടെയും വിജയ പതാകയായിരുന്നു. പാകിസ്ഥാനോടൊപ്പം പല വമ്പൻമാരെയും തകർത്ത് ധോണിപ്പട സ്വന്തമാക്കിയ കിരീടത്തിന് മാറ്റേറെയിരുന്നു. 2011 ലോകകപ്പിൽ സെമിഫൈനലിനിടെ ഉണ്ടായ രസകരമായ സംഭവം ഓർത്തെടുക്കുകയാണ് സ്പിന്നർ ഹർഭജൻ സിങ് ഇപ്പോൾ.

   

2011ലെ ലോകകപ്പ് സെമിഫൈനലിൽ നടന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 260 റൺസ് നേടാനേ ആയുള്ളൂ. 261 എന്ന ലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 142 ന് 4 എന്ന മികച്ച നിലയിൽ എത്തി. മിസ്ബാഹ് ഉൾ ഹക്കും ഉമാർ അക്മലും ഇന്ത്യയുടെ പരാജയത്തിന് വഴിതെളിക്കുകയാണെന്ന് തോന്നി. ആ സമയത്ത് ഹർഭജൻ സിംഗ് പാകിസ്ഥാൻ ബാറ്റർമാർക്ക് ഭീഷണിയായിരുന്നില്ല.

   

എന്നാൽ ഇടവേള സമയത്ത് തന്നോട് ധോണി ഒരു തന്ത്രം പറഞ്ഞുവെന്നും അത് ഇന്ത്യയെ വിജയത്തിലെത്തിക്കാൻ പ്രധാന പങ്കുവഹിച്ചെന്നുമാണ് ഭാജി പറയുന്നത്. “എനിക്ക് വളരെ പ്രയാസകരമായ മത്സരമായിരുന്നു അത്. ഞാൻ അഞ്ച് ഓവറുകളിൽ എറിഞ്ഞു. എന്നാൽ പാകിസ്ഥാൻ ബാറ്റർമാർക്ക് ഭീഷണിയാകാനായില്ല. പിന്നീട് ഇടവേള സമയത്ത് ധോണി എന്റെയടുത്തുവന്ന് ‘എറൗണ്ട് ദ് വിക്കറ്റ്’ ബോൾ എറിയാൻ ആവശ്യപ്പെട്ടു.

   

ഉമർ അക്മൽ നല്ല ഫോമിൽ തന്നെയായിരുന്നു. ഞാൻ ധോണിയുടെ ആവശ്യപ്രകാരം വിക്കറ്റിന് വലതുവശത്ത് നിന്ന് ബോൾ എറിഞ്ഞു. ഉമാർ അക്മലിന് ബോളിന്റെ ലൈൻ കണ്ടെത്താന് സാധികാതെ വരികയും കുറ്റി തെറിക്കുകയും ചെയ്തു ” – ഭാജി പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പ്രധാന നിമിഷങ്ങളായിരുന്നു 2011ലെ ലോകകപ്പ്. ധോണി എന്ന ക്യാപ്റ്റന്റെ ഇതുപോലെയുള്ള ഒരുപാട് ചാണക്യതന്ത്രങ്ങൾ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് സഹായകരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *