ഐപിഎല്ലിൽ ഇനി കൊൽക്കത്തയ്ക്ക് 2 ടീമുകൾ!! പുതിയ ടീം ഇതാണ് മക്കളെ!!

   

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിറസാന്നിധ്യമായ ഫ്രാഞ്ചൈസിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഒരുപാട് യുവതാരങ്ങൾക്ക് തങ്ങളുടെ ടീമിൽ അവസരം നൽകിയ ഫ്രാഞ്ചൈസി വളരെ വിജയകരമാകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു ടീം കൂടി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കൊൽക്കത്ത ഫ്രാഞ്ചൈസി. ഇത്തവണ വനിതാ ഐപിഎല്ലിലാവും കൊൽക്കത്തയുടെ പുതിയ നിര അണിനിരക്കുക.

   

2023ൽ വനിത ഐപിഎൽ തുടങ്ങാനിരിക്കെ ആദ്യ സീസണിൽ തന്നെ തങ്ങളുടെ വനിത ടീം രൂപീകരിക്കാനാണ് കൊൽക്കത്ത ഒരുങ്ങുന്നത്. കൊൽക്കത്ത കേന്ദ്രീകരിച്ച് കൂടുതലായി ബംഗാൾ കളിക്കാരെ ഉൾപ്പെടുത്തി ടീം രൂപീകരിക്കാനാണ് തീരുമാനം. എന്നിരുന്നാലും ഇതേ സംബന്ധിച്ച് ഒഫീഷ്യലായി വിവരങ്ങളൊന്നും കൊൽക്കത്ത മാനേജ്മെന്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. SportsKeeda യാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   

“അറിവനുസരിച്ച് വനിതാ ഐപിഎല്ലിനായി കൊൽക്കത്ത ഫ്രാഞ്ചൈസി, ടീം രൂപപ്പെടുത്താൻ തയ്യാറാണ്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷനൊപ്പം ചേർന്ന് മികച്ച വനിതാ ക്രിക്കറ്റർമാരെ കണ്ടെത്താനും അവരെ നന്നായി പരിശീലിപ്പിക്കാനുമാണ് തീരുമാനം.”- റിപ്പോർട്ടുകൾ പറയുന്നു.. രണ്ടു മാസങ്ങൾക്ക് മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് തങ്ങളുടെ ആദ്യ വനിതാ ടീമിനെ പ്രഖ്യാപിച്ചിരുന്നു.

   

വനിതാ കരീബിയൻ പ്രീമിയർ ലീഗിലാണ്(WIPL) കൊൽക്കത്ത ഫ്രാഞ്ചൈസിയുടെ ട്രിബാഗൊ നേടിയ ടീം കളിക്കുക. KKRനും TKRനും പുറമേ മേജർ ലീഗ് ക്രിക്കറ്റിൽ ലോസ്ആഞ്ചലസ് ഫ്രാഞ്ചൈസിയും യുഎഇ ട്വന്റി20 ലീഗിൽ അബുദാബി ഫ്രാഞ്ചിസിയും കൊൽക്കത്തയുടെ ഉടമസ്ഥതയിലുള്ളതാണ്. എന്തായാലും കൊൽക്കത്തയുടെ ഈ തീരുമാനം വനിതാ ക്രിക്കറ്റിൽ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *