ധോണിയ്ക്ക് ബിസിസിഐയുടെ കത്രികപൂട്ട്!!! ഇന്ത്യൻ ക്രിക്കറ്റിൽ ഇനി കളിക്കാനാവില്ല.

   

ലോകത്താകമാനം പുതിയ ട്വന്റി20 ലീഗുകൾ ആരംഭിച്ചുവരികയാണ്. ഇതിനു തുടക്കമെന്നോളം വളരെയേറെ മികച്ച ക്രിക്കറ്റർമാരെ ഉൾപ്പെടുത്തി UAE ട്വന്റി20 ലീഗും CSA ട്വന്റി20 ലീഗും ആരംഭിക്കുകയാണ്. ഇരുലീഗിലും ഐപിഎൽ ഫ്രഞ്ചെയ്‌സികളുടെ ഉടമസ്ഥയിലുള്ള ടീമുകൾ അണിനിരക്കുന്നു എന്നതാണ് പ്രത്യേകത. മുംബൈയും ചെന്നൈയുമടക്കമുള്ള ടീമുകൾ ശക്തമായ മത്സരവുമായി മുന്നോട്ട് വന്നതോടെ ടൂർണമെന്റിന്റെ ആകാംക്ഷ വർദ്ധിച്ചിട്ടുണ്ട്.

   

ചെന്നൈ ടീമിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കയ്ക്കൻ ട്വന്റി20 ലീഗ് ടീമാണ് ജോബർഗ് സൂപ്പർ കിങ്‌സ്. ടീം ഇതുവരെ സ്റ്റാർ ബാറ്റർ ഡുപ്ലസിയെയും ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയിൻ അലിയെയും വലവീശി പിടിച്ചിട്ടുണ്ട്. ടീമിന്റെ മെന്ററായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയുണ്ടാവും എന്ന വാർത്തകൾ സുലഭമായി വന്നിരുന്നു. എന്നാൽ ഇതിന് പൂട്ടിയിട്ടിരിക്കുകയാണ് ബിസിസിഐ. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിച്ച താരങ്ങൾക്ക് മാത്രമേ മറ്റു ലീഗുകളിൽ പങ്കെടുക്കാനാകൂ എന്നാണ് ബിസിസിഐ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

   

നിലവിൽ ധോണി ഐപിഎല്ലിൽ ചെന്നൈ ടീമിന്റെ കളിക്കാരനാണ്. അതിനാൽ അദ്ദേഹത്തിന് ജോബർഗ് ടീമിന്റെ മെന്റർ ആവാൻ സാധിക്കില്ല. “ആഭ്യന്തര കളിക്കാരടക്കം ഒരു താരത്തിനും പൂർണ്ണമായും ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കാതെ മറ്റുലീഗുകളിൽ പങ്കെടുക്കാനാവില്ല. ഏതെങ്കിലും കളിക്കാരന് വരാൻപോകുന്ന ഇത്തരം ലീഗുകളിൽ പങ്കെടുക്കണമെങ്കിൽ അത് ബിസിസിഐമായുള്ള എല്ലാ ബന്ധവും വിഛേദിച്ച ശേഷം മാത്രമേ സാധിക്കൂ.” ഒരു ബിസിസിഐ ഒഫീഷ്യൽ അറിയിച്ചു.

   

നിലവിൽ ധോണി ഇപ്പോൾ ഐപിഎല്ലിലെ ആക്ടീവായ കളിക്കാരൻ തന്നെയാണ്. 2023 ഐപിഎൽ സീസണിൽ ചെന്നൈ ടീമിൽ കളിക്കുമെന്ന് ധോണി മുൻപ് പറഞ്ഞിരുന്നു. അതിനാൽ തന്നെ ദക്ഷിണാഫ്രിക്കയുടെ ലീഗിൽ ധോണിയുടെ സാന്നിധ്യം ഉണ്ടാവാൻ സാധ്യതയില്ല. എന്നിരുന്നാലും ചെന്നൈ കോച്ച് സ്റ്റീഫൻ ഫ്ലമിങ്ങിനെ തന്നെ ജോബർഗിന്റെയും കോച്ചാക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *