ഇന്ത്യ ജയിച്ചത് വെറും ടെസ്റ്റ്‌ പിച്ചിൽ!! മുൻ പാക്ക് താരം പറയുന്നു!

   

ഇന്ത്യയുടെ വിൻഡീസിനെതിരായ പരമ്പരവിജയത്തെ മുൻ ക്രിക്കറ്റർമാർ പലരും വളരെ പ്രശംസയുടെ തന്നെയാണ് നോക്കിക്കണ്ടത്. 5ആം ട്വന്റി20യിൽ ക്യാപ്റ്റൻ രോഹിത് ശർമയും പ്രധാനപ്പെട്ട പലതാരങ്ങളുമില്ലാതെ കളത്തിലിറങ്ങിയിട്ടും ഇന്ത്യ അനായസം വിജയംകണ്ടത് പലരെയും അത്ഭുതപ്പെടുത്തുകയുണ്ടായി. അഞ്ചാം ട്വന്റി20യിൽ ഇന്ത്യയുടെ റെക്കോർഡ് വിജയത്തിനെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ എത്തിയിരിക്കുന്നത് മുൻ പാകിസ്താൻ ബാറ്റർ സൽമാൻ ബട്ടാണ്.

   

അഞ്ചാം ട്വന്റി20യിൽ സ്പിന്നർമാരുടെ മികച്ച ബോളിങ് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന്റെ പ്രധാന കാരണമെന്നാണ് ബട്ട് പറയുന്നത്. രവി ബിഷണോയും അക്ഷർ പട്ടേലും കുൽദീപ് യാദവും മത്സരത്തിന്റെ മുഴുവൻ നിയന്ത്രണങ്ങളും പിടിച്ചെടുക്കുകയായിരുന്നു എന്ന് ബട്ട് പറയുന്നു. “രവി ബിഷ്ണോയി വളരെ മികച്ച രീതിയിലാണ് ബോൾ ചെയ്തത്.

   

നല്ല ലൈനിലും ഒപ്പം കൃത്യതയോടെ സ്റ്റംമ്പിലേക്കും ആക്രമണോത്സുകമായി ബോൾ ചെയ്യാൻ ബിഷണോയ്ക്ക് സാധിച്ചു. അവൻ ബാറ്റർമാർക്ക് ക്രീസിൽ ഒരുപാട് സമയം നൽകിയില്ല. കൂടാതെ കുൽദീപ് യാദവും മൂന്ന് വിക്കറ്റുകൾ നേടി ഒരുഗ്രൻ തിരിച്ചുവരവാണ് നടത്തിയത്. ” ബട്ട് പറഞ്ഞു. ഇതോടൊപ്പം ഫ്ലോറിഡയിലെ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചും തന്റെ യൂട്യൂബ് ചാനൽ വീഡിയോയിൽ സൽമാൻ കൂട്ടിച്ചേർക്കുകയുണ്ടായി. ”

   

വിൻഡീസിന്റെ മുഴുവൻ വിക്കറ്റുകളും സ്പിന്നർമാർ തന്നെ സ്വന്തമാക്കുകയുണ്ടായി. ഫ്ലോറിഡയിലെ പിച്ച് പൂർണമായും സ്പിന്നിന് അനുകൂലമായിരുന്നു. ടെസ്റ്റ് മത്സരങ്ങളിൽ മൂന്നാം ദിവസത്തെയും നാലാം ദിവസത്തെയും പിച്ചിന്റെ സ്വഭാവമായിരുന്നു ഫ്ലോറിഡയിലെ പിച്ച് കാണിച്ചതും. “- ബട്ട് കൂട്ടിച്ചേർത്തു. മത്സരത്തിൽ ഇന്ത്യ, വിൻഡീസ് ടീമിനെ 100 റൺസിന് ഓൾഔട്ടാക്കുകയും 88 റൺസിന്റെ വൻവിജയം നേടുകയും ചെയ്തു. ബിഷ്ണോയി നാല് വിക്കറ്റുകളും യാദവും അക്ഷറും മൂന്നു വിക്കറ്റുകൾ വീതവും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *