മരണം പെട്ടെന്നല്ലെന്നും അതിനുമുമ്പായി നമ്മുടെ മരണത്തോട് അനുബന്ധിച്ച് ഏഴു ലക്ഷണങ്ങൾ ശരീരം കാണിക്കുമെന്നും ഗരുഡ പുരാണം പറയുന്നു. അതിൽ ഒന്നാണ് ശബ്ദം ശ്രവിക്കാൻ പറ്റാതെ ആവുക എന്നത്. നമ്മുടെ ഇരു ചെവികളും രണ്ടു കൈകളാൽ പൊത്തി പിടിച്ചാലും എന്തെങ്കിലും ശബ്ദം കേൾക്കേണ്ടതാണ്. എന്നാൽ മരണം അടുക്കുമ്പോൾ ഇങ്ങനെ ചെയ്താൽ ശബ്ദം കേൾക്കാൻ സാധിക്കില്ല.
അടുത്തത് കണ്ണുകൾ മുകളിലോട്ട് മറിയുക. സമയം പോകുംതോറും മൂക്കിന്റെ തുമ്പ് കാണാൻ പറ്റാതാവുകയും മേലോട്ട് കണ്ണുകൾ മറയുകയും ചെയ്യുകയാണെങ്കിൽ അടുത്തുതന്നെ മരണം അടുത്തു എന്ന് മനസ്സിലാക്കാം. പിതൃക്കളെ കാണുവാൻ സാധിക്കുന്നു എന്നതാണ് അടുത്ത ലക്ഷണം. മരണമടുത്താൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട പിതൃക്കളെ കാണുവാൻ സാധിക്കും.
കാരണം മരണശേഷം നാം ഇവരോടൊപ്പം ആണ് വസിക്കുക. അടുത്തതാണ് ചന്ദ്രനെ വിഭജിച്ച് കാണുന്നത്. മരണം അടുത്ത മനുഷ്യൻ ചന്ദ്രനെ നോക്കുമ്പോൾ ചന്ദ്രനെ വിഭജിച്ചാണ് കാണുന്നത്. ചിലപ്പോൾ ചതുരത്തിലോ ത്രികോണ ആകൃതിയിലോ ആണ് ചന്ദ്രനെ കാണുക. ഇത് ഇവർ കാണുന്ന മിഥ്യാധാരണ മാത്രമായിരിക്കും. ശരീരത്തിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നതാണ് അടുത്ത ലക്ഷണം.
മരണം അടുത്തിരിക്കുന്ന ആൾക്ക് ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി അനുഭവപ്പെടുന്നു എന്നാൽ മറ്റുള്ളവർക്ക് ഇത് അനുഭവപ്പെടില്ല. ഇത് മരണം അടുത്തിരിക്കുന്ന വ്യക്തിക്ക് മാത്രമാണ് അനുഭവപ്പെടുക. മരണം അടുത്തിരിക്കുന്ന ആൾക്കുണ്ടാകുന്ന അടുത്ത ഒരു ലക്ഷണമാണ് കണ്ണാടിയിൽ മുഖം കാണാൻ സാധിക്കുന്നില്ല എന്നുള്ളത്.