മൺമറഞ്ഞുപോയ കാരണവന്മാരാണ് പിതൃക്കൾ. നമ്മെ കാണുവാനും നമ്മെ അനുഗ്രഹിക്കാനും വരുന്ന ദിവസവും അതുപോലെതന്നെ പോസിറ്റീവ് എനർജി വീടുകളിൽ നിറയ്ക്കുന്നതും ആണ് കർക്കിടക വാവ്. അതിനാൽ നാം യഥാവിധി ബലികർമ്മങ്ങൾ ചെയ്യുകയും വീടുകളിൽ പ്രത്യേക കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നതിനാൽ പിതൃ പ്രീതിയാൽ വലിയ ഉയർച്ചയും സന്താനങ്ങൾക്ക് അവിശ്വസനീയമായ ഭാഗ്യങ്ങളും വന്നുചേരുന്നതാണ്.
എന്നാൽ അപ്രീതി ആണ് എന്നുണ്ടെങ്കിൽ ദുഃഖവും ദുരിതവും ഒഴിയില്ല എന്ന് തന്നെ പറയാം. സന്താന ക്ലേശങ്ങൾ വിട്ടൊഴിയാതെ പിന്തുടരുന്നതാകുന്നു. പിതൃ പ്രീതി അതിനാൽ അനിവാര്യം തന്നെയാകുന്നു. കർക്കിടക മാസത്തിൽ പ്രത്യേകിച്ചും പിതൃ പ്രീതിക്കായി ഉത്തമമായ ദിവസമാണ് ഇത്. പിതൃപ്രീതിയാൽ വീട്ടിൽ കാണുന്ന ശുഭലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
നിത്യവും ചിലർ കാക്കയ്ക്ക് ആഹാരം നൽകുന്നവരാകുന്നു. പിതൃക്കളുമായി ബന്ധപ്പെട്ടു പറയുന്ന ഒരു പക്ഷിയാണ് കാക്ക. അതിനാൽ അമാവാസി ദിവസം കാക്ക ഭക്ഷണം കഴിക്കുന്നു എങ്കിൽ അത് ശുഭകരമായ ലക്ഷണമാണ്. പിതൃ പ്രീതി ഉണ്ടെന്നും ധനം വന്നുചേരാൻ പോകുന്നു എന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നതാകുന്നു. അതുപോലെ തന്നെ പശു ഇന്നേദിവസം വീടുകളിൽ വരുകയാണ് എങ്കിൽ അത് അതീവ ശുകകരമാണ്.
എന്നാൽ പശുവിന്റെ പുറത്തായി കാക്കയെ കാണുന്നത് ഭാഗ്യം തന്നെയാണ്. പശുവിനെയും കാക്കയെയും അടുത്തടുത്തായി കാണുന്നത് പിതൃ പ്രീതിയെയാണ് സൂചിപ്പിക്കുന്നത്. കാക്ക മുകളിൽ നിന്ന് വരുന്നത് വളരെയേറെ ശുഭകരമാണ്. ബലിയിട്ട ശേഷം കാക്ക തോളിൽ വന്നിരിക്കുന്നത് അതീവ ശുഭകരമാണ്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.