നൽകിയിരിക്കുന്നത്. ആയുർവേദപ്രകാരം നോക്കുകയാണെങ്കിൽ കുളിക്കുന്നതിലൂടെ ആരോഗ്യശുദ്ധിയും മാനസികശുദ്ധിയും വന്നുചേരുന്നതാകുന്നു. എന്നാൽ ധർമ്മശാസ്ത്രപ്രകാരം അതിരാവിലെ തന്നെ ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിക്കുന്നത് അതിയുത്തമം ആകുന്നു. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആ വ്യക്തിക്ക് നല്ല ബുദ്ധിയും ആരോഗ്യവും ഈശ്വരാധീനവും ഉണ്ടാകുന്നു.
ഇങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ ബുദ്ധിയും ആരോഗ്യവും ഈശ്വരാധീനവും വർദ്ധിച്ചുവരുന്നു. ദേവസ്നാനം എന്ന് പറയുന്നത് വെളുപ്പിന് അഞ്ചു മുതൽ ആറുമണിക്ക് ഉള്ളിൽ കുളിക്കുന്നത് ആകുന്നു. അതിനാൽ ഈ സമയത്ത് കുളിക്കുന്നതും അതീവ വിശേഷമാണ് എന്ന് തന്നെയാണ് ധർമ്മശാസ്ത്രത്തിൽ പറയുന്നത്. ഇങ്ങനെ ചെയ്യുന്ന ഒരു വ്യക്തിയിൽ മനസ്സമാധാനം വന്നു നിറയുന്നു എന്നാണ് പറയുന്നത്. അതിനാൽ മനസ്സ് കലങ്ങിയിരിക്കുന്നവർക്ക് അതിയുത്തമമാണ് ഈ സമയത്തുള്ള സ്നാനം.
കൂടാതെ യസസ്സ് വർധിക്കാനും അഭിവൃദ്ധി നാൾക്കുനാൾ വന്നുചേരാനും ഉത്തമമാണ് ഈ സമയത്തെ സ്നാനം. മനുഷ്യസ്നാനം എന്ന് പറയുന്നത് രാവിലെ 6 മുതൽ 8 മണിക്കുള്ളിൽ കുളിക്കുന്നതിനെയാണ്. ഈ സമയത്ത് കുളിക്കുന്നതും അതീവ ശുഭകരമാണ്. രാവിലെ എട്ടുമണിക്ക് ശേഷമാണ് നിങ്ങൾ കുളിക്കുന്നതെങ്കിൽ അത് രാക്ഷസ സ്നാനം ആകുന്നു.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ അത് ജീവിതത്തിൽ വളരെ ദോഷകരമായി ബാധിക്കുന്നു എന്നാണ് വിശ്വാസം. പ്രധാനമായും ഒരു വ്യക്തിയുടെ ജീവിതത്തിൽ ദാരിദ്ര്യം വന്നുചേരും എന്നാണ് വിശ്വാസം. എത്ര സമ്പത്താണ് നിങ്ങൾക്ക് ഉള്ളതെങ്കിലും പടിപടിയായി ദാരിദ്ര്യത്തിലേക്ക് ചെന്ന് ചേരും. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : ക്ഷേത്ര പുരാണം