വാസ്തുപ്രകാരം ശ്രീകൃഷ്ണ വിഗ്രഹമോ ചിത്രമോ വീട്ടിലുള്ളത് ഭാഗ്യം കൊണ്ടു വരുന്നതാകുന്നു. വടക്കു കിഴക്കു ദിശയിൽ വിഗ്രഹം സ്ഥാപിക്കുക അല്ലെങ്കിൽ ചിത്രം വയ്ക്കുക. ചിത്രത്തിന്റെ മുഖം കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ആണെന്ന് ഉറപ്പുവരുത്തുക. കിഴക്കുനിന്ന് പടിഞ്ഞാറോട്ടോ അല്ലെങ്കിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടോ അഭിമുഖീകരിക്കുന്നതും ഉത്തമമാണ്.
ഒരിക്കലും വടക്കുനിന്ന് തെക്കോട്ട് വിഗ്രഹം വയ്ക്കാൻ പാടുള്ളതല്ല. ഇത് വളരെയേറെ ദോഷമാണ്. അതുപോലെ തന്നെ ശൗചാലയത്തിന്റെ ചുമരിൽ ആണ് ചിത്രം വയ്ക്കുന്നതെങ്കിൽ അത് വളരെ ദോഷകരമാണ്. ഇതുപോലെ തന്നെയാണ് കുളിമുറിയുടെ ചുമരും ഇവിടെ ചിത്രം ഒരിക്കലും വയ്ക്കാൻ പാടില്ല അത് ദോഷകരമാണ്. കിടപ്പുമുറിയുടെ ചുമരിലും ചിത്രം വയ്ക്കാൻ പാടുള്ളതല്ല.
വിഗ്രഹത്തിന് ഉയരമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മുറിയുടെ വലുപ്പത്തിനനുസരിച്ചുള്ള വിഗ്രഹം ഏവരും സ്ഥാപിക്കേണ്ടതാണ്. വലിയ മുറിയിൽ ചെറിയ വിഗ്രഹവും അതുപോലെതന്നെ ചെറിയ മുറിയിൽ വലിയ വിഗ്രഹവും വയ്ക്കാൻ പാടുള്ളതല്ല. വിഗ്രഹം കണ്ണിനു സമമായി വേണം വയ്ക്കാൻ. കണ്ണിനു മുകളിലോ താഴെയോ ആയി വിഗ്രഹം വയ്ക്കാൻ പാടുള്ളതല്ല.
ഇതും ദോഷകരമാണ് എന്നാണ് വിശ്വാസം. വിഗ്രഹം വെച്ചിരിക്കുന്ന സ്ഥലത്ത് നല്ല പ്രകാശം ഉണ്ടായിരിക്കണം. പ്രകാശം വരുന്ന ദിശയിലാണ് വിഗ്രഹം വെക്കേണ്ടത്. ഇത് വീട്ടിലേക്ക് പോസിറ്റീവ് ഊർജ്ജമാണ് കൊണ്ടുവരുക. സമ്പത്തും സമൃദ്ധിയും എല്ലാം ഉണ്ടാകുന്നതിന് ഭഗവാന്റെ ചിത്രത്തിനടുത്ത് പുല്ലാങ്കുഴൽ പശുവിന്റെ ഒരു ചെറിയ വിഗ്രഹം മയിൽപീലി എന്നിവ വയ്ക്കുന്നത് നല്ലതാണ്. കൂടുതലറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : ക്ഷേത്ര പുരാണം