പരമേശ്വരൻ കലി പൂണ്ട് നടന നൃത്തം ആടിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും വല്ലാതെ ഭയന്നിരിക്കുകയാണ്. അപ്പോഴാണ് അവർക്ക് തോന്നിയത് ഈ കലി അടക്കാൻ അല്ലെങ്കിൽ ഭഗവാനെ ശാന്തമാക്കാൻ പാർവതി ദേവി വിചാരിച്ചാൽ മാത്രമേ നടക്കുകയുള്ളൂ എന്ന്. അങ്ങനെ മഹാമായ വന്നു നിൽക്കുമ്പോൾ ഭഗവാന്റെ ശ്രദ്ധ ദേവിയിലേക്ക് തിരിയുകയും ദേവിയിൽ അനുരക്തനായ ഭഗവാൻ വളരെയധികം സന്തോഷത്തോടുകൂടി.
ആ ഒരു ആനന്ദ നൃത്തം ആടുകയും ചെയ്യുന്നു. ഭഗവാന്റെ കലിയൊക്കെ ഇല്ലാതായി ഭഗവാൻ അമ്മയിലേക്ക് ശ്രദ്ധ ചെലുത്തി എല്ലാ രീതിയിലും സന്തോഷവാനായി മാറുകയാണ്. ഇങ്ങനെ ഭഗവാനെ സന്തോഷം നിറച്ച ഒരു ദിവസമാണ് പ്രദോഷം എന്ന് പറയുന്നത്. മഹാദേവ ഭക്തർക്ക് എടുക്കാൻ പറ്റിയ ഏറ്റവും വലിയ വൃതമാണ് ഇത്. എല്ലാ ആഗ്രഹങ്ങളും ചോദിച്ചാൽ.
തന്നെ ഭഗവാൻ നൽകുന്ന ഒരു ദിവസം കൂടിയാണ് ഇത്. ഇന്നേദിവസം എല്ലാവരും വൃതം നോക്കേണ്ടതാണ്. ശിവക്ഷേത്രത്തിൽ സന്ദർശിക്കാൻ സാധിച്ചാൽ അല്ലെങ്കിൽ പ്രദോഷപൂജ പങ്കെടുക്കാൻ സാധിച്ചാൽ അത് ഏറ്റവും നല്ലതാണ്. അന്നത്തെ ദിവസം ഭഗവാനോട് എന്ത് പ്രാർത്ഥിച്ചാലും നമ്മൾ എന്ത് ആഗ്രഹിച്ചാലും.
അത് നടത്തിത്തരുന്ന ദിവസമാണ്. ഇങ്ങനെ 12 പ്രദോഷവും കൂടുന്നതിലൂടെ നമ്മുടെ ഏതു നടക്കാത്ത ആഗ്രഹവും നടക്കുന്നു. ഇന്നേദിവസം കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് രാവിലെ കുളിച്ച് ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണം. ഓം നമശിവായ എന്ന മന്ത്രം 108 പ്രാവശ്യം ചൊല്ലുന്നതും നല്ലതാണ്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : Infinite Stories