പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ. താൻ ഭഗവാനെ ആരാധിക്കുന്നു എന്നുള്ളതാണ് ഓം നമശിവായ. ഓം എന്ന വാക്കിനർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ്. നമശിവായ കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങളെയാണ്. പഞ്ചാക്ഷരി മന്ത്രം നമ്മൾ എത്രവട്ടം ജപിക്കുന്നുവോ അത്രയും ജീവിതത്തിൽ ഉയർച്ചയും നേട്ടങ്ങളും കൊണ്ടുവരുന്നു എന്നാണ്.
പലതരത്തിലുള്ള കലഹങ്ങൾ ഒഴിഞ്ഞുപോകും അപകടങ്ങൾ നീങ്ങിപ്പോകും. ഏതു പ്രതിസന്ധിഘട്ടത്തിലും മനസ്സുരുകി പ്രാർത്ഥിക്കാൻ കഴിയുന്ന ഒരു മൂലമന്ത്രമാണ് ഓം നമശിവായ. ഭഗവാനോട് ചോദിച്ചു ഉടനെ ഭഗവാൻ തരണമെന്ന് ഒന്നുമില്ല ഭഗവാൻ കഴിയുന്നത്ര പരീക്ഷിക്കും. ഇതെല്ലാം മനസ്സിലാക്കി ഭഗവാനേ സ്നേഹിക്കുന്നവരാണ് യഥാർത്ഥ ശിവ ഭക്തർ. ഭഗവാനെ കൈവിടാതെ പ്രാർത്ഥിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.
ഭഗവാൻ ഒരു കാര്യം നടത്തി തന്നില്ല എന്ന് കരുതി പ്രാർത്ഥനയിൽ കുറവ് വരാൻ പാടില്ല എന്നുള്ളതാണ്. ഭഗവാനെ വിശ്വാസത്തോടുകൂടി വിളിക്കുക എന്നുള്ളതാണ് നാം ചെയ്യേണ്ടത്. എല്ലാ ദിവസവും വിളക്ക് കൊളുത്തി നമ്മുടെ ദിവസേനയുള്ള പ്രാർത്ഥന കഴിഞ്ഞതിനുശേഷം ഭഗവാന്റെ മുന്നിൽ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന പ്രസാദം.
ഉണ്ടെങ്കിൽ അതും നെറ്റിയിൽ ചാർത്തി വിളക്കിനു മുന്നിൽ പോയി ഇരുന്ന്. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് 108 പ്രാവശ്യം ഓം നമശിവായ എന്ന മന്ത്രം ജപിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു. ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : Infinite Stories