മുഖം നന്നായി നിറം വയ്ക്കാനും കൂടാതെ കൈയും കാലും നിറം വയ്ക്കാനും മുഖത്തെ പിംപിൾസും ബ്ലാക്ക് മാർക്കുകൾ പോകാനും ഇത് നല്ലതാണ്. ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ ഇടുക. കോഫി പൗഡർ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. കോഫി പൗഡർ നമ്മുടെ സ്കിന്നിന്റെ കരുവാളിപ്പ് എല്ലാം മാറ്റി നന്നായി നിറം വെക്കാൻ സഹായിക്കുന്നു.
ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര പൊടിച്ചത് ചേർക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. എല്ലാം ഒരേ അളവിലാണ് എടുക്കേണ്ടത്. അവസാനമായി ഇതിലേക്ക് ചേർക്കുന്നത് വൈറ്റമിൻ ഇയുടെ ക്യാപ്സ്യൂൾ ആണ് ഈവിയോൺ 400. അതിൽ നിന്ന് ഒരെണ്ണം എടുത്ത് ഇതിലേക്ക് പൊട്ടിച്ചൊഴിക്കുക. നമ്മുടെ സ്കിൻ നിറം വയ്ക്കാനും കരിവാളിപ്പ് മാറാനും നല്ലതാണ് വൈറ്റമിൻ ഇ.
ഇവ നാലും കൂടി നന്നായി മിക്സ് ചെയ്യുക. വല്ലാതെ കട്ടി ആണെങ്കിൽ കുറച്ചുകൂടി തേൻ ഒഴിച്ചുകൊടുത്ത് ലൂസ് ആക്കാവുന്നതാണ്. ഒരു തക്കാളിയുടെ പകുതിഭാഗം എടുത്ത് അത് ഈ പേസ്റ്റിൽ മുക്കി തക്കാളിയിൽ ആ പേസ്റ്റ് മുഴുവനായി വരത്തക്ക രീതിയിൽ എടുക്കുക.
തുടർന്ന് മുഖം കഴുകിയതിനുശേഷം ഇത് സർക്കിൾ രൂപത്തിൽ മുഖത്ത് സ്ക്രബ് ചെയ്യുക. ഇങ്ങനെ ഒരു അഞ്ചു മിനിറ്റ് ചെയ്യുക. അതു കഴിഞ്ഞ് അഞ്ചു മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം കഴുകി കളയുക. ആഴ്ചയിൽ ഒരു ദിവസം ഇങ്ങനെ ചെയ്താൽ മതിയാകും. വീഡിയോ തുടർന്ന് കാണുക. Video credit : Diyoos Happy world