ആരെയും ഒറ്റനോട്ടത്തിൽ വിലയിരുത്താൻ പാടില്ല എന്ന് പറയുന്നതിന് ശരിയാണ്. ചിലരൊക്കെ മാന്യമായ വസ്ത്രധാരണം ആണെങ്കിലും യഥാർത്ഥ സ്വഭാവം മോശമായിരിക്കും. ചിലരാകട്ടെ പുറത്ത് മോശമായ വസ്ത്രധാരണമാണെങ്കിലും മനസ്സ് നല്ലതായിരിക്കും. അധികം തിരക്കില്ലാത്ത എന്നാൽ ഒരുപാട് തിരക്ക് കുറവുള്ളതും അല്ലാത്ത ഒരു ബസ്റ്റോപ്പിൽ ആണ് സംഭവം നടക്കുന്നത്.
ഒരു അമ്മയും കുഞ്ഞും ഉൾപ്പെടെ ബസ്റ്റോപ്പിൽ കൂടുതലും സ്ത്രീകൾ ആയിരുന്നു കുറച്ച് പുരുഷന്മാരും. അപ്പോഴാണ് ബസ്റ്റോപ്പിലേക്ക് യാചകൻ എന്ന് തോന്നുന്ന രൂപത്തിലുള്ള ഒരു വൃദ്ധൻ വരുന്നത്. മുഷിഞ്ഞ വസ്ത്രധാരിയായ ആ വൃദ്ധൻ അടുത്തേക്ക് വന്നതോടെ പലരും പിന്നിലേക്ക് വലിഞ്ഞു. അമ്മയും കുഞ്ഞും നിൽക്കുന്നതിന് അടുത്തായി ആ വൃദ്ധൻ വന്നു നിന്നു. അദ്ദേഹം അടുത്തേക്ക് വന്നതോടെ.
കടിച്ചുപിടിച്ചു നിൽക്കുന്ന ദേഷ്യം ആ അമ്മയുടെ മുഖത്ത് കാണാമായിരുന്നു. പെട്ടെന്ന് കുഞ്ഞ് കരഞ്ഞു. കുഞ്ഞു കരഞ്ഞതോടെ ആ അമ്മ മനസ്സിൽ എന്തൊക്കെ പിറുപിറുത്ത് പിന്നിലേക്ക് മാറിനിന്നു. ബസ് വന്നതോടെ ആ സ്ത്രീയുടെ മുഖത്ത് ഒരു സന്തോഷ ഭാവം ഏതാണ്ട് രക്ഷപ്പെട്ടു എന്നുള്ള രീതിയിൽ. ബസ്സിലേക്ക് കേറുന്ന വശം കാല് തെന്നി ആ സ്ത്രീ നിലത്തേക്ക്.
വീഴുന്നതാണ് എല്ലാവരും കണ്ടത്. എല്ലാവരും കുഞ്ഞിനെയാണ് തിരക്കിയത് എന്നാൽ ആ കുഞ്ഞ് ആ വൃദ്ധന്റെ കയ്യിൽ സുരക്ഷിതയായിരുന്നു. ഒരു പോറൽ പോലും ഏൽക്കാതെ ആ കുഞ്ഞിനെ വൃദ്ധൻ എങ്ങനെ രക്ഷിച്ചു എന്ന് എല്ലാവർക്കും ആശ്ചര്യം തോന്നി. കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണുക. Video credit : First Show