രാഹുലല്ല, ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റൻ ഇയാൾ!! ഇനി കളി മാറും!

   

ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നിടത്തോളം തന്നെ ശ്രമകരമാണ് ടീമിലെ നായകനെയും ഉപനായകനെയും നിശ്ചയിക്കുന്നതും. നിലവിൽ ഇന്ത്യക്ക് രോഹിത് ശർമ്മ എന്ന മികച്ച ക്യാപ്റ്റൻ ഉണ്ടെങ്കിലും വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ കൃത്യമായ ഒരു വീക്ഷണമില്ല. കെ എൽ രാഹുലായിരുന്നു ഇന്ത്യയുടെ മുൻ വൈസ് ക്യാപ്റ്റൻ. എന്നാൽ നിലവിൽ പരിക്കും കോവിഡുമൊക്കെ മൂലം വലഞ്ഞിരിക്കുന്ന രാഹുലിനെ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ പദവിയിലേക്ക് തിരിച്ചെത്തിക്കാൻ സാധ്യതയില്ല.

   

ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിന്റെ ഉപനായകനാകും എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിസിസിഐയുമായി അടുത്ത ഉറവിടമാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഏഷ്യാകപ്പിൽ മാത്രമല്ല വരാൻപോകുന്ന ട്വന്റി20 ലോകകപ്പിലും ഹർദിക് തന്നെ ഇന്ത്യയുടെ ഉപനായകനാവാനാണ് സാധ്യത.

   

“ടീം മാനേജ്മെന്റ് ഉപനായകത്വം സംബന്ധിച്ചുള്ള ചർച്ചകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഹാർദിക് പാണ്ട്യ ഉപനായകൻ ആവാനുള്ള സാധ്യതയാണുള്ളത്. കാരണം അയാൾ ഇന്ത്യക്ക് പിൽക്കാലത്ത് നൽകിയിട്ടുള്ള സംഭാവനകൾ തന്നെയാണ്. 2022 ഐപിഎല്ലിൽ ഹർദിക് പാണ്ട്യയുടെ കീഴിൽ ഗുജറാത്ത് ജേതാക്കളായിരുന്നു. ഒപ്പം ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിലും മികച്ച പ്രകടനമായിരുന്നു പാണ്ട്യ കാഴ്ചവച്ചിരുന്നത്.

   

ഇപ്പോൾ എന്തായാലും ഉപനായകനെ കണ്ടെത്തേണ്ട സമയമായിരിക്കുന്നു. ഹർദിക് അർഹതയുള്ള ആൾ തന്നെയാണ്.” – ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതിനു ശേഷമായിരുന്നു രോഹിത് ശർമ ഇന്ത്യൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. ശേഷം കെ എൽ രാഹുൽ ടീമിന്റെ ഉപനായകനായും തിരഞ്ഞെടുക്കപ്പെടുകയായിയിരുന്നു. എന്നാൽ 2022 ഫെബ്രുവരിയിലാണ് കെ എൽ രാഹുൽ തന്റെ അവസാന ഏകാദിനമത്സരം കളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *