യുഎഇയിലും പാക്കിസ്ഥാൻ ജയിക്കും!! ഇന്ത്യയെ പ്രകോപിപ്പിച്ച് മുൻ പാക്ക് താരം

   

ഓഗസ്റ്റ് 28ന് ദുബായ് സ്റ്റേഡിയത്തിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കാനിരിക്കെ വാഗ്വാദങ്ങളും വാക്പോരുകളും ആരംഭിക്കാൻ തുടങ്ങിയിട്ടുണ്ട്. മുൻ ക്രിക്കറ്റർമാർ തങ്ങളുടെ അഭിപ്രായങ്ങൾ പറയുകയും അത് അവസാനം വാക്പോരിൽ അവസാനിക്കുകയും ചെയ്യുന്നത് ഇന്ത്യ-പാക്ക് മത്സരങ്ങളുടെ ഒരു സ്ഥിരം കാഴ്ചയാണ്. 2021ൽ പാകിസ്ഥാനോടേറ്റ 10 വിക്കറ്റ് പരാജയം ഇന്ത്യൻ ടീമിനെ ഏഷ്യാകപ്പിൽ അലട്ടുന്നുണ്ട് എന്നാണ് ഇപ്പോൾ പാകിസ്ഥാന്റെ മുൻ വിക്കറ്റ് കീപ്പർ റാഷിദ് ലത്തീഫ് പറഞ്ഞിരിക്കുന്നത്.

   

“ഇന്ത്യൻ ടീമിന്റെ മനസ്സിൽ ലോകകപ്പ് എന്നൊന്ന് ഉണ്ടെന്ന് തോന്നുന്നില്ല. അവർ ഇപ്പോൾ തുടർച്ചയായി പരമ്പരകൾ കളിക്കുകയാണ്. ഇനി അവരുടെ പൂർണമായ ശ്രദ്ധ ഏഷ്യാകപ്പിൽ മാത്രമായിരിക്കും. കാരണം കഴിഞ്ഞ ലോകകപ്പിൽ പാകിസ്താനോടേറ്റ കനത്ത പരാജയം ഇന്ത്യയെ വളരെയധികം ബാധിച്ചിട്ടുണ്ട്. അതിൽ നിന്നും കരകയറാൻ ഇന്ത്യൻ ടീം ഇപ്പോഴും ശ്രമം തുടരുകയാണ്.”- റാഷിദ് ലത്തീഫ് പറയുന്നു.

   

“യുഎഇയിലെ സാഹചര്യങ്ങൾ കൂടുതലും അനുയോജ്യമാകുന്നത് പാകിസ്ഥാന് തന്നെയാവും. എന്നിരുന്നാലും പാകിസ്ഥാനെതിരെ തങ്ങളുടെ എല്ലാ വജ്രായുധങ്ങളും ഇന്ത്യ പ്രയോഗിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കാരണം കഴിഞ്ഞ 20 വർഷമായി ഇന്ത്യ കാത്തുസൂക്ഷിച്ചിരുന്ന ഒരു ഡോമിനേഷനാണ് കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാൻ ഇല്ലാതാക്കിയത്. അതിനാൽ മത്സരം കടുക്കും. “-ലത്തീഫ് കൂട്ടിച്ചേർത്തു.

   

ഈ മാസം 27നാണ് യുഎഇയിൽ വച്ച് ഏഷ്യാകപ്പ് ആരംഭിക്കുന്നത്. ടൂർണമെന്റ് ട്വന്റി20 ഫോർമാറ്റിൽ ആയതിനാൽതന്നെ ലോകകപ്പിനു മുൻപ് ടീമുകൾ തങ്ങളുടെ തയ്യാറെടുപ്പുകൾ കൂടുതൽ നന്നായി നടത്താനുള്ള അവസരമായാണ് ടൂർണമെന്റ് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *