5 ഇംഗ്ലണ്ട്ക്കാർക്ക് കിട്ടിയത് 58 കോടി!! 51 ഇന്ത്യക്കാർക്ക് കിട്ടിയത് 41 കോടി മാത്രം!! പേര് ഇന്ത്യൻ പ്രീമിയർ ലീഗ്!!

   

ഐപിഎൽ എന്നും ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമാണ്. ടൂർണമെന്റിൽ ഒരുപാട് പണമൊഴുകുമ്പോഴും യുവതാരങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നും ഐപിഎല്ലിന്റെ ആകർഷണമായി തന്നെ തുടരുകയാണ്. എന്നിരുന്നാലും ഐപിഎൽ ലേലത്തിൽ ഇന്ത്യൻ താരങ്ങളെക്കാൾ വില വിദേശതാരങ്ങൾക്ക് ലഭിക്കുന്നത് ഐപിഎല്ലിലെ സ്ഥിരം കാഴ്ചയാണ്. 2023ലെ ഐപിഎൽ ലേലത്തിലും ഇത് കാണുകയുണ്ടായി. നമുക്ക് ഓരോ രാജ്യങ്ങളിലെയും കളിക്കാർ ഐപിഎൽ ലേലത്തിലൂടെ സമ്പാദിച്ച തുകയുടെ കണക്കുകൾ പരിശോധിക്കാം.

   

ഇത്തവണത്തെ ഐപിഎൽ ലേലത്തിലൂടെ ഏറ്റവുമധികം തുക സ്വന്തമാക്കിയ രാജ്യം ഇംഗ്ലണ്ട് തന്നെയാണ്. ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സും സാം കരണും ഹാരി ബ്രുക്കുമൊക്കെ വമ്പൻ തുകയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്. മുഴുവനായി 8 ഇംഗ്ലണ്ട് കളിക്കാർക്ക് ഐപിഎൽ ലേലത്തിൽ വിളിവന്നു. ഇവർക്ക് ആകെ ലഭിച്ചത് 58.1 കോടി രൂപയാണ്. എട്ടുതാരങ്ങൾക്ക് ഇത്രയും തുക ലഭിക്കുന്നത് ഐപിഎല്ലിൽ ചരിത്രമാണ്.

   

ഇന്ത്യയിൽ നിന്നുള്ള 51 താരങ്ങൾക്ക് ഇത്തവണത്തെ ലേലത്തിൽ ടീമുകൾ ലഭിച്ചു. എന്നാൽ ഈ 51 കളിക്കാരുടെ ആകെത്തുക 41 കോടി രൂപ മാത്രം. ഒപ്പം 5 വിൻഡിസ് കളിക്കാർക്ക് കൂടി ലേലത്തിൽ നിന്ന് ലഭിച്ചത് 21.25 കോടി രൂപ. ദക്ഷിണാഫ്രിക്കൻ താരങ്ങളായ നാല് കളിക്കാർ ഐപിഎല്ലിൽ വിറ്റു പോയിരുന്നു. അവർക്ക് ലഭിച്ചത് 10.55 കോടി രൂപയാണ്.

   

അയർലൻഡ്, നമീബിയ, സിംബാബ്വെ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഓരോ കളിക്കാർക്കും ന്യൂസിലാൻഡ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ 2 കളിക്കാർക്കുമാണ് ഐപിഎൽ ലേലത്തിൽ ഇത്തവണ വില ലഭിച്ചത്. ഈ കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യൻ താരങ്ങളുടെ മൂല്യവും വിദേശ താരങ്ങളുടെ മൂല്യവും തമ്മിൽ വ്യത്യാസം ദൃശ്യമാണ്. എന്നിരുന്നാലും ഇന്ത്യയുടെ വമ്പൻ താരങ്ങൾ മുൻപ് തന്നെ ടീമിലേക്ക് ചേക്കേറിയതും ഇത്തരമൊരു മൂല്യച്യുതിക്ക് കാരണമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *